Join News @ Iritty Whats App Group

‘ഇത്തരം ഹര്‍ജിയുമായി വരരുത്’; കൃഷ്ണ ജന്മഭൂമി തർക്കത്തിൽ സുപ്രീം കോടതി


മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടവര്‍ക്ക് കര്‍ശന താക്കീതുമായി സുപ്രീം കോടതി. ഹര്‍ജി തള്ളിയ കോടതി ഇത്തരം ആവശ്യങ്ങളില്‍ ഇടപെടാറില്ലെന്ന് പറഞ്ഞു. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് താക്കീത് നല്‍കി.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലും നിരവധി കീഴ് കോടതികളിലും നിലനില്‍പ്പുണ്ട്. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയെത്തുന്നത്.

കൃഷ്ണജന്മഭൂമി സ്ഥലത്ത് പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും അവിടെ സര്‍വേ നടത്തുകയും, പള്ളി പൊളിച്ചു നീക്കി കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. സമാന ഹര്‍ജി അലഹാബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group