ഇരിട്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.
ഇംഗ്ലീഷ് കഥാരചനാ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഹിബ സാനി,
മലയാളം കഥാരചന മത്സരത്തിൽ എ ഗ്രേഡ് നേടിയ ദിയ ദിനചന്ദ്രൻ എന്നിവരെയാണ് അനുമോദിച്ചത്.
സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രധാനാധ്യാപിക ഷൈനിയോഹന്നാൻ ഉപഹാരം നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി എം.പുരുഷോത്തമൻ, സീനിയർ അധ്യാപകരായ പി.വി.ശശീന്ദ്രൻ, എം പ്രദീപൻ എന്നിവർ സംസാരിച്ചു.
إرسال تعليق