തിരുവനന്തപുരം: കുടിശികയിനത്തിലുള്ള തുക പകുതിയെങ്കിലും ലഭിച്ചില്ലെങ്കിൽ ഔട്ട് ലെറ്റുകൾ അടച്ചിടേണ്ടിവരുമെന്നും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും സർക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ.
പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ ഇടപെട്ടതിന്റെ ഫലമായി 1500 കോടിയിൽപരം രൂപ സർക്കാരിൽ നിന്നും ലഭിക്കാനുണ്ടെന്നാണ് സപ്ലൈകോയുടെ വാദം. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്ന കരാറുകാർക്കും വൻതുക കുടിശികയായി മാറിയിട്ടുണ്ട്. ഇതേ തുടർന്ന് ടെണ്ടർ നടപടികളിൽ പ
ങ്കെടുക്കാതെ പല കരാറുകാരും പിൻമാറുന്നത് സപ്ലൈകോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തെ താളം തെറ്റിച്ചിരിക്കുകയാണ്.
സബ് സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽഡിഎഫ് തീരുമാനിക്കുകയും വിദഗ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ മാസം വിലവർധന പ്രാബല്യത്തിൽ വരുത്താൻ സർക്കാർ തീരുമാനം വരാനിരിക്കെയാണ് ഇനിയും പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് സപ്ലൈകോ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
إرسال تعليق