കണ്ണൂര്‍: ഇളയമ്മയ്‌ക്കൊപ്പം കണ്ണൂരില്‍ നിന്നും നാടുവിട്ട പതിനഞ്ചുവയസുകാരിയെകണ്ടെത്തി ചോദ്യം തെളിഞ്ഞപ്പോള്‍ തെളിഞ്ഞത് അമ്മയുടെആണ്‍സുഹൃത്ത് നടത്തിയ ലൈംഗീകചൂഷണം.
രണ്ടാനച്ഛന്റെ റോളിലെത്തി കുട്ടിയെ ലൈംഗീക ചൂഷണത്തിനിരയാക്കിയ മധ്യവയസ്‌കനെതിരെ പൊലിസ് പോക്‌സോ കേസെടുത്തു.കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയി വാടകവീട്ടില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ്പീഡനത്തെ തുടര്‍ന്ന് നാടുവിട്ടത്. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു കണ്ണൂര്‍ നഗരത്തില്‍ നിന്നും പെണ്‍കുട്ടിയെയും മാതൃസഹോദരിയെയും കാണാതായത്. പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ മംഗ്‌ളൂരില്‍ നിന്നും ഇരുവരെയുംകണ്ടെത്തി.
ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് കര്‍ണാടക പൊലിസിന്റെ സഹായത്തോടെ ഇവരെ മംഗ്‌ളൂരില്‍ നിന്നും കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനിലെത്തിച്ചു മൊഴിയെടുത്തപ്പോഴാണ് രണ്ടാനച്ഛന്‍ ലൈംഗീകചൂഷണത്തിന് ശ്രമിച്ചതു കാരണമാണ് നാടുവിട്ടതെന്ന്‌വ്യക്തമായത്. ഇതേ തുടര്‍ന്നാണ്‌അന്‍പതുവയസുകാരനായ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുത്തത്.
إرسال تعليق