തടവുകാരുടെ ശിക്ഷാ ഇളവ് മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം.
ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവ് ശിക്ഷ പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാർഗനിർദേശങ്ങള്‍ അംഗീകരിച്ചു.
തേനീച്ച-കടന്നൽ അക്രമണ മൂലം മരണപ്പെടുന്നവർക്ക് പത്ത് ലക്ഷം രൂപ സഹായം നൽകാനും സഭ തീരുമാനിച്ചു.
വനത്തിന് പുറത്ത് വെച്ചാണ് ജീവഹാനി സംഭവിക്കുന്നതെങ്കിൽ രണ്ട് ലക്ഷമാകും സഹായമായി നൽകുക. ഇതിനായി 2022 ഒക്ടോബറിലെ സംസ്ഥാന സർക്കാർ ഉത്തരവ് ഭേദഗതി ചെയ്യാനും തീരുമാനമായി.
إرسال تعليق