Join News @ Iritty Whats App Group

പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ ജനരോഷം


പേരാവൂര്‍: 2021ല്‍ തറക്കല്ലിട്ട പേരാവൂര്‍ താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ പണി ഉടന്‍ ആരംഭിക്കുക, ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, ഡയാലിസിസ് യൂനിറ്റുകള്‍ വര്‍ധിപ്പിക്കുക, രോഗികള്‍ക്ക് വേണ്ട മരുന്നുകള്‍ ആശുപത്രിയില്‍ നിന്നുതന്നെ ലഭ്യമാക്കുക, പൊട്ടിപ്പൊളിഞ്ഞ ആശുപത്രി റോഡ് ഗതാഗത യോഗ്യമാക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച്‌ ജനുവരി 16ന് പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ ഉപവാസം അനുഷ്ഠിക്കും.
യോഗം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷതവഹിച്ചു ബൈജു വര്‍ഗീസ്, പി.സി. രാമകൃഷ്ണന്‍, സുദീപ് ജെയിംസ്, പൂക്കോത്ത് അബൂബക്കര്‍, ജോസ് നടപ്പുറം, ശശി തുണ്ടിത്തറ, സി. സുഭാഷ്, പി.പി. മുസ്തഫ, ഷെഫീര്‍ ചെക്യാട്ട്, സന്തോഷ് മണ്ണാര്‍കുളം, സണ്ണി വേലിക്കകത്ത്, ചാക്കോ തൈകുന്നേല്‍, സുരേഷ് ചാലാറത്ത്, സണ്ണി മേച്ചേരി, ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group