തിരുവനന്തപുരം: ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും അറസറ്റ്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് കേസില്‍ കൂടിയാണ് അറസറ്റ്. രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജില്ലാ ജയിലില്‍ വച്ച് കന്റോണ്‍മെന്റ് പൊലീസാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തെ അടൂരിലെ വീട്ടിലെത്തി കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേര്‍ന്ന് അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത്‌കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടന്നത്.
അറസ്റ്റ് ചെയ്ത മൂന്ന് കേസുകളില്‍ റിമാന്‍ഡ് ചെയ്യാന്‍ രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ഒന്നാം പ്രതിയും എംഎല്‍എമാരായ ഷാഫി പറമ്പിലും എം വിന്‍സന്റും രണ്ടും മൂന്നും പ്രതികളുമായിരിക്കെയാണ് നാലാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടിയുണ്ടായത്.
إرسال تعليق