മാനന്തവാടി: രണ്ട് ദിവസത്തോളമായി മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കരടി ചൊവ്വാഴ്ച തരുവണ പാലിയാണ ഭാഗത്ത് എത്തി. കൊമ്മയാട് പള്ളിയ്ക്ക് സമീപവും പാലിയാണ സ്‌കൂള്‍ പരിസരത്തും കരടിയെ കണ്ടു. വീടുകളില്‍ അതിക്രമിച്ചു കയറിയ പഞ്ചസാരയും എണ്ണയും എടുത്തുകൊണ്ടുപോയി. പാലയാണയില്‍ വയലിലൂടെ ഓടുന്ന കരടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരന്നു. കരടിയ്ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് വനസേന
കരടിയുടെ സാന്നിധ്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഞാറാഴ്ച രാത്രി മാനന്തവാടിക്ക് സമീപം വള്ളിയൂര്‍ക്കാവിലാണ്. ഇവിടെനിന്നു അഞ്ച് കിലോമീറ്റര്‍ അകലെ തോണിച്ചാലില്‍ തിങ്കളാഴ്ച രാവിലെ കരടി എത്തി. വള്ളിയൂര്‍ക്കാവിലും തോണിച്ചാലിലും കരടിയുടെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ പീച്ചങ്കോടിലെത്തിയ കരടി ക്വാറി റോഡിലെ രാജീവന്റെ വീട്ടില്‍ കയറി.
അടുക്കളയില്‍നിന്ന് എടുത്ത വെളിച്ചെണ്ണ നിറച്ച പ്ലാസ്റ്റിക് കുപ്പി എടുത്തുകൊണ്ടുപോയി കല്ലില്‍ അടിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ ഒച്ചയിട്ടതോടെ കരടി ഓടിപ്പോയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കരടിയെ പാലിയാണയില്‍ കണ്ടത്. ആളുകളെ കാണുമ്പോള്‍ ഓടിപ്പോകുന്ന കരടി മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. എന്നാല്‍ പകല്‍ സമയത്തും കരടിയുടെ സാന്നിധ്യം സ്ഥീരീകരിച്ചതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലാണ്.
إرسال تعليق