Join News @ Iritty Whats App Group

മുഴപ്പിലങ്ങാട് ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; റോഡില്‍ പരന്നൊഴുകിയത് ഒരു ലക്ഷത്തി നാല്‍പ്പതിനായിരം മുട്ടകള്‍


കണ്ണൂര്‍: കണ്ണൂര്‍ - തലശേരി ദേശീയ പാതയിലെ മുഴപ്പിലങ്ങാട് മഠം റെയില്‍വേ മേല്‍പ്പാലത്തില്‍ ലോറി മറിഞ്ഞു. മുട്ടയുമായി തമിഴ്നാട്ടില്‍ നിന്ന് എത്തിയ TN 88 B 8323 നാഷണല്‍ ചെര്‍മിറ്റ് ലോറിയാണ് മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ടു മറിഞ്ഞത് ഞായറാഴ്ച്ച രാവിലെ ഏഴോടെയായിരുന്നു സംഭവം.

ഒരു ലക്ഷത്തിനാല്‍പതിനായിരം മുട്ടയാണ് റോഡില്‍ വീണുടഞ്ഞത്.നാമക്കലില്‍ നിന്നുംകണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മുട്ട റോഡില്‍ തെറിച്ച്‌ ഗതാഗതം ദുഷ്കരമായി. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ജീവനക്കാര്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.

തലശ്ശേരിയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി റോഡില്‍ വെള്ളം ചീറ്റി മുട്ടയുടെ വഴുക്കല്‍ മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
എടക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. ക്രെയിൻ കൊണ്ടുവന്ന് ചരക്കുലോറി റോഡില്‍ നിന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ഞായറാഴ്ച്ച ഉച്ചയോടെ മാറ്റി.

Post a Comment

أحدث أقدم
Join Our Whats App Group