Join News @ Iritty Whats App Group

തണലിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്ബ് ഫെബ്രുവരി നാലിന് നടത്തും;മുച്ചിറി, മുറിയണ്ണാക്ക് മുഖ വൈകല്യ ചികിത്സക്കും സര്‍ജറിക്കും വേണ്ടിയാണ് ക്യാമ്ബ്



ണ്ണൂര്‍:വിദ്യാഭ്യാസം- ആരോഗ്യം -പുനരധിവാസം - ക്ഷേമം എന്നീ മേഖലകളില്‍ ഇന്ത്യയൊട്ടാകെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യപ്രസ്ഥാനമായ തണലും കോഴിക്കോട്ടുള്ള സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലും ചേര്‍ന്ന് ഫിബ്രവരി 4 ന് സൗജന്യ മെഡിക്കല്‍ ക്യാമ്ബ് നടത്തുന്നു.
മുറിവൈകല്യം, മുറി അണ്ണാക്ക്, മുഖ വൈകല്യ ചികിത്സക്കും സര്‍ജറിക്കും വേണ്ടിയാണ് ക്യാമ്ബ് സംഘടിപ്പിക്കുന്നത്. 4 ന് ഞായറാഴ്ച കാലത്ത് 10 മണിമുതല്‍ മൂന്നുമണിവരെ കണ്ണൂര്‍ കാപ്പിറ്റോള്‍ മാളിൻ്റെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഇൻറര്‍വേൻഷൻ സെൻററില്‍ ആണ് ക്യാമ്ബ് നടത്തുന്നതെന്ന് തണല്‍ വീട് പ്രസിഡണ്ട് ഡോ: ഒ കെ അബ്ദുള്‍ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

മുച്ചിറി, മുറിയണ്ണാക്ക് എന്നിവ ജന്മനാ ഉണ്ടാകുന്ന അപാകതകളാണ്. നേരത്തെയുള്ള രോഗ നിര്‍ണയവും ഇടപെടലും ഈ രോഗ ചികിത്സക്ക് അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് തണല്‍ ഇത്തരമൊരു പ്രത്യേക മെഡിക്കല്‍ ക്യാമ്ബ് സംഘടിപ്പിക്കുന്നത്. കുട്ടി ജനിച്ച ആദ്യ ആഴ്ച മുതല്‍ 18 വയസ്സുവരെ ചികിത്സ അനിവാര്യമാണെന്നും പ്രസിഡണ്ട് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ ചാലാട് പടന്നപ്പാലം, കൂടാളി പഞ്ചായത്തിലെപുറവൂരും ,കണ്ണൂര്‍ കാപിറ്റല്‍ മാളിലും കണ്ണൂര്‍ സിറ്റിയിലും ആണ് തണല്‍ പ്രവര്‍ത്തിക്കുന്നത് .ഒന്നര ലക്ഷത്തോളം ആളുകള്‍ക്ക് തണലിന്റെ സേവനങ്ങള്‍ ദിവസേനെ ലഭ്യമാക്കുന്നുണ്ട്.

അയ്യായിരത്തോളം ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു വരുന്നുണ്ടെന്നും നിരവധി ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ തണലിന്റേതായിട്ടുണ്ടെന്നും പ്രസിഡണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജോ: സി ക്രട്ടറി എൻ രാമചന്ദ്രൻ ,ഡോ :കെ ദില്‍ഷത്ത് റയ്ഹാന, ഡോ: നിഖില്‍ ഒ ഗോവിന്ദൻ എന്നിവരും പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group