1995 ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
കോയമ്പത്തൂര്‍ : മലയാള സിനിമ സംവിധായകന്‍ വിനു (69) അന്തിരിച്ചു. കോയമ്പത്തൂരില്‍ ആയിരുന്നു അന്ത്യം. മലയാളസിനിമയില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ളവരാണ് സുരേഷ് വിനു കൂട്ടുകെട്ട്.
ആദ്യ കാലത്ത് സുരേഷിനൊപ്പം സുരേഷ്-വിനു എന്ന കൂട്ടുകെട്ടില്‍ മലയാള സിനിമയില്‍ കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. 1995 ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് ആദ്യ ചിത്രം.
ജെ പളളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 1998 -ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. 2008ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.
إرسال تعليق