കണ്ണൂർ: കേരള ഫോക്‌ലോർ അക്കാദമിയുടെ 2022ലെ യുവപ്രതിഭ പുരസ്കാരത്തിന് കടന്നപ്പള്ളി പ്രമീഷ് പണിക്കർ അർഹനായി. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ കാവുകളിൽ നിറഞ്ഞ സാന്നിധ്യമാണ് ഈ ഇരുപത്തഞ്ചുകാരൻ. പതിനഞ്ചാം വയസ്സിൽ വിഷ്ണുമൂർത്തിയുടെ കോലം കെട്ടിയാണ് ആദ്യമായി തെയ്യരംഗത്തേക്ക് വന്നത്. തീച്ചാമുണ്ടി കോലം കെട്ടിയാണ് പട്ടും വളയും പണിക്കർ സ്ഥാനവും നേടി ആചാരപ്പെട്ടത്.
തീച്ചാമുണ്ഡി, വിഷ്ണുമൂർത്തി, പൊട്ടൻ തെയ്യം, മടയിൽ ചാമുണ്ഡി, ഗുളികൻ തുടങ്ങി നിരവധി തെയ്യക്കേലങ്ങൾ കെട്ടിയാടിയിട്ടുണ്ട്. കൂടാതെ മുഖത്തെഴുത്ത്, അണിയല നിർമ്മാണം, ചെണ്ട, തോറ്റം പാട്ട് എന്നീ മേഖലകളിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
തെയ്യം കലാകാരനായ കടന്നപ്പള്ളി കിഴക്കേക്കര കുന്നത്തുപറമ്പിൽ കെ.പി. മനു-പ്രസന്ന ദമ്പതികളുടെ മൂത്ത മകനാണ് പ്രമീഷ് പണിക്കർ. സഹോദരൻ പ്രജീഷും തെയ്യം കലാരംഗത്ത് പ്രവർത്തിച്ച് വരുന്നു.
إرسال تعليق