കട ബാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും കര്‍ഷകാത്മഹത്യ. കണ്ണൂര്‍ നടുവില്‍ പാത്തന്‍പാറ സ്വദേശി 65കാരനായ ജോസ് ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ സുഹൃത്തിന്റെ വീട്ടുവളപ്പിലാണ് മുണ്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴക്കൃഷി നഷ്ടത്തിലായതിനെ തുടര്‍ന്ന് ജോസ് ഏറെ നാളായി നിരാശയിലായിരുന്നതായി കുടുംബം പറയുന്നു.
വാഴക്കൃഷി ആയിരുന്നു ജോസിന്റെ പ്രധാന വരുമാന മാര്‍ഗം. ജോസിന് പത്ത് സെന്റ് സ്ഥലമാണ് സ്വന്തമായുള്ളത്. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ ജോസ് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളിലും ജോസിന്റെ വാഴക്കൃഷി നഷ്ടത്തിലായിരുന്നു. വ്യക്തികള്‍ക്കും സ്വാശ്രയ സംഘത്തിലുമായി ജോസിന് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായിരുന്നു.
രണ്ട് ലക്ഷം രൂപയുടെ കടബാധ്യതയാണ് ജോസിന് സ്വാശ്രയ സംഘത്തിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജോസ് ഇന്ന് രാവിലെ സ്വാശ്രയ സംഘത്തിലെത്തിയിരുന്നു. തുടര്‍ന്ന് ഉടന്‍വരാമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങിയ ജോസിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.
إرسال تعليق