ഇരിട്ടി : ഹൈക്കോടതിയുടെ വിധി കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതത്തിനും സുഗമമായ യാത്രക്കും തടസ്സമാകുന്ന നിലയിൽ നിലനിൽക്കുന്ന എല്ലാ ബോർഡുകളും പരിസ്ഥിതി മലിനികരണത്തിന് ഇടയാക്കുന്ന തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രചാരണ സാമഗ്രികളും പൊതു സ്ഥലത്ത് നിന്നും ഉടൻ നീക്കം ചെയ്യണമെന്ന് ഇരിട്ടി നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇതോടൊപ്പം നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് നിർമ്മിത വസ്തുക്കളിൽ നിർമ്മിച്ച ബോർഡുകളും, രാഷ്ട്രീയ പാർട്ടികളും മറ്റും സ്ഥാപിച്ച ബോർഡുകൾ പരിപാടികൾ കഴിഞ്ഞിട്ടും എടുത്തുമാറ്റാത്ത ബോർഡുകളും ഉടൻ നീക്കം ചെയ്യണം. അല്ലാത്തപക്ഷം നഗരസഭ നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
ഇരിട്ടി നഗരത്തിലെ പ്രചാരണ ബോർഡുകൾ ഉടൻ നീക്കം ചെയ്യണം
News@Iritty
0
إرسال تعليق