Join News @ Iritty Whats App Group

എംഎൽഎയോട് പൊലീസ് കാണിച്ചത് തെറ്റ്; എസ്ഐയുമായുള്ള തർക്കത്തിൽ വിജിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍


കണ്ണൂര്‍: എസ്ഐയുമായുള്ള തർക്കത്തിൽ വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് ഇ പി ജയരാജന്‍. പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും ഇ പി പറഞ്ഞു. പ്രതിപക്ഷത്തിന് വടകൊടുക്കുന്ന നിലപാടാണ് പൊലീസ് എടുത്തത്. എംഎല്‍എയുടെ പേര് ചോദിച്ചത് പരിഹാസ്യമായ നടപടിയാണെന്നും ഇ പി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും ജയരാജന്‍ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group