ഇരിട്ടി : അറബി ഭാഷ അധ്യാപക സംഘടനയായ കെ എ ടി എഫ് ജില്ലാ സമ്മേളനം ഇരിട്ടിയിൽ സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് പി പി മുഹമ്മദ് ഷരീഫ് അധ്യക്ഷനായി. ചാണ്ടി ഉമ്മൻ എം.എൽ.എ,ഇരിട്ടി നഗര സഭ വൈസ് ചെയർമാൻ പി പി ഉസ്മാൻ, കെ എ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം എ ലത്തീഫ് , നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പി.കെ.ബൽകീസ്, കെ മുജീബുള്ള , ഒമ്പാൻ ഹംസ,വി പി അബ്ദുൽ റഷീദ്, എം പി അയ്യൂബ് ,ഇബ്രാഹിം പെരുമളാബാദ്, മുസ്തഫ കീച്ചേരി, എം എം അബ്ദുൽ മജീദ്, തറാൽ ഈ സ ,എം കെ ഹാരിസ്,ഹംസ മയ്യിൽ,കെ പി ശറഫുദ്ദീൻ,കെ പി നജ്മുദ്ദീൻ, പി.വി.സഹീർ ,കെ കെ അബ്ദുൽ അസീസ്, റിയാസ് ശാദുലിപ്പള്ളി, ഷുക്കൂർ കണ്ടക്കൈ, കെഅബ്ദുൽ മജീദ്, പി കെ ഫൈസൽ, വി ഇബ്രാഹിം നെല്ലൂർ,, കെ ഷൗക്കത്തലി ഇരിട്ടി, കെ.അബ്ദുൽഗഫൂർ കാവുംപടി, എന്നിവർ സംസാരിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ അബൂബക്കറെ ചടങ്ങിൽ ആദരിച്ചു. പ്രതിനിധി സമ്മേളനം
കെ.എ ടി.എഫ് സംസ്ഥാന സെക്രട്ടറി കെ.വി റംല ഉദ്ഘാടനം ചെയ്തു.
കെ കെ റംല അധ്യക്ഷയായി.
. യാത്രയയപ്പ് സമ്മേളനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.കെ. ഫസീലയും ധൈഷണിക സമ്മേളനം
കെ എ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം എ ലത്തീഫും ഉദ്ഘാടനം ചെയ്തു.
സംഘടനാ സെക്ഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ പി ബഷീർ ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ സംസ്കാരം, പൈതൃകം, മതേതരത്വം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സമ്മേളനത്തിന് മുന്നോടിയായിഇരിട്ടി നഗരങ്ങിൽ അധ്യാപക പ്രകടനവും നടന്നു.
പടം)കെ എ ടി എഫ് ജില്ലാ സമ്മേളനം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
إرسال تعليق