തിരുവനന്തപുരം; നെയ്യാറ്റിന്‍ക്കര സ്വദേശി മിഥു ജീവനൊടുക്കിയതിന് പിന്നില്‍ പ്രണയപരാജയമെന്ന് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. മിഥുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു.
നെയ്യാറ്റിന്‍ക്കര സ്വദേശിയായ പെണ്‍കുട്ടി മിഥുവിന് വിവാഹ വാഗ്ദാനം നല്‍കി പമവും വസ്തുക്കളും കൈക്കലാക്കി വഞ്ചിച്ചതായിയാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.മിഥുവിനെ ജനുവരി രണ്ടിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരാതിയില്‍ പറയുന്നതിങ്ങനെ; മിഥു അഞ്ച് വര്‍ഷമായി നെയ്യാറ്റിന്‍ക്കര സ്വദേശിയുമായി പ്രണയത്തിലായിരുന്നു. ഇരു വീട്ടുക്കാരുടെ സമ്മതത്തോടെ വിവാഹനിശ്ചയം വരെ നടന്നിരുന്നു.എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി മിഥുവിനെ പെണ്‍കുട്ടി ഒഴിവാക്കി തുടങ്ങി. തുടര്‍ന്ന് മിഥുവിന്റെ അമ്മ പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ലായെങ്കിലും നിനക്ക് ചത്തൂടേയെന്ന് ചോദിച്ചതായും ബന്ധുക്കള്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പഠന ചെലവ് ഉള്‍പ്പെടെയുള്ള ചെലവ് മിഥുവാണ് വഹിക്കുന്നത്. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എല്ലാം വാങ്ങി നല്‍കിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
Ads by Google
إرسال تعليق