Join News @ Iritty Whats App Group

‘ഭാരത് ജോഡോ ന്യായ് യാത്ര’; രണ്ടാം ദിനത്തിലെ രാഹുൽ ഗാന്ധിയുടെ യാത്ര മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിലൂടെ


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസം. ഇന്ന് മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിലൂടെ രാഹുൽ ഗാന്ധി യാത്ര ചെയ്യും. കലാപം നടന്ന കാങ്പോക്പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സംസാരിക്കും. വൈകിട്ടോടെ രാഹുൽ നാഗാലാൻഡ് അതിർത്തിയിൽ എത്തും. നാഗാലാൻഡിൽ രണ്ട് ദിവസമാണ് പര്യടനം നടത്തുക.

മണിപ്പൂരിലെ കലാപത്തിൽ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുൽ ഇന്നലെ ബസിൽ സഞ്ചരിച്ചത്. ബിജെപി വിതയ്ക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടാനാണ് ന്യായ് യാത്രയെന്ന് യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡേ ന്യായ് യാത്ര എന്നും രാഹുല്‍ പറഞ്ഞു.

മണിപ്പൂരില്‍ ഇന്നുവരേ മോദി എത്തിയിട്ടില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ബിജെപി കരുതുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മണിപ്പൂരില്‍ എത്തിയപ്പോള്‍ കണ്‍ മുന്നില്‍ കണ്ടത്. ലക്ഷക്കണക്കിന് ആളുകള്‍ ദുരിത കയത്തില്‍ മുങ്ങുമ്പോഴും പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്ത മട്ടിലാണ് എന്നും രാഹുല്‍ പറഞ്ഞു.

സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുഖ്വിന്ദര്‍സിങ് സുഖു, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവരടക്കം കോണ്‍ഗ്രസിന്റെ നേതൃനിര ഒന്നടങ്കം യാത്രയില്‍ അണിനിരക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group