അയ്യന്‍കുന്ന് ഉരുപ്പുംകുറ്റിയില്‍ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റ് അവകാശവാദത്തില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷണം. കാട്ടിലെ ഏറ്റു മുട്ടലില്‍ വനിതാ മാവോ കമാന്‍ഡര്‍ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവം മാവോയിസ്റ്റ് ട്രാപ്പ് ആണോയെന്നും സംശയം ഉണ്ട്. സംഭവത്തില്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണത്തിലേക്കു കടന്നിരിക്കുകയാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്.
10 ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നവംബര്‍ 13, 14 തീയതികളിലാണ് ഞെട്ടിത്തോട് വന മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ ഏറ്റുമുട്ടലും വെടിവെപ്പുമുണ്ടായത്. 13ന് ഉണ്ടായ ഏറ്റുമുട്ടലില്‍ കവിതയ്ക്ക് വെടിയേറ്റുവെന്നാണ് മാവോയിസ്റ്റുകളുടെ പ്രചാരണം. ഏറ്റുമുട്ടല്‍ ദിനത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എടിഎസ് അന്വേഷിക്കുന്നത്.
إرسال تعليق