Join News @ Iritty Whats App Group

കേളകത്തെ സംയുക്ത സര്‍വേ ബഫര്‍ സോണ്‍ നിശ്ചയിക്കാനെന്ന് സംശയം: കോണ്‍ഗ്രസ്



കേളകം: ചീങ്കണ്ണി പുഴയുടെ വളയൻചാല്‍ മുതല്‍ അടക്കാത്തോട് വരെയുള്ള പ്രദേശങ്ങളില്‍ റവന്യു-വനം വകുപ്പുകള്‍ സംയുക്തമായി സർവേ നടത്തിയത് ബഫർ സോണ്‍ അതിർത്തി നിർണയിക്കാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമായാണെന്ന് കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
വ്യക്തമായ സർക്കാർ നോട്ടിഫിക്കേഷൻ ഇല്ലാതെ സർവേ നടത്താൻ ആര് വന്നാലം ഇത് എന്തു വില കൊടുത്തും തടയുമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചായത്ത് അധികൃതർ തന്നെ സർവേയെകുറിച്ച്‌ തങ്ങള്‍ക്കറിയില്ലെന്നാണ് പറയുന്നത്. എന്തിനു വേണ്ടിയാണ് സർവേ നടത്തുന്നതെന്ന് റവന്യു-വനംവകുപ്പധികൃതർ വ്യക്തമാക്കണം. റീസർവേ നടക്കാനുള്ള കേളകം പഞ്ചായത്തില്‍ ആദ്യം പുഴ അളക്കാനുള്ള നീക്കം ദുരൂഹതയുണ്ട്. 
റീസർവേ പൂർത്തിയായ മറ്റ് പഞ്ചായത്തുകളില്‍ കൈവശക്കാരുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷം മാത്രം പുറമ്ബോക്കും പുഴയും റവന്യൂ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുന്പോള്‍ ഇവിടെ മാത്രം ഇതിന് നേർവിപരീതമായി സർവേ നടത്തുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. പുഴയുടെ അളവ് തിട്ടപ്പെടുത്തി പ്രദേശം ആറളം വന്യജീവി സങ്കേതത്തിന്‍റെ ഭാഗമാണെന്ന് വരുത്തി സങ്കേതത്തിന്‍റെ ഭാഗമാണെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണെന്ന് സംശയമുണ്ട്.

50 മീറ്റർ ബഫർ സോണ്‍ ആകാശദൂരപരിധി പ്രൊപ്പോസല്‍ ആണ് ആറളം വന്യജീവി സങ്കേത അധികൃതർ കേന്ദ്രസർക്കാരിന് കൈമാറിയിട്ടുള്ളത് .ഇതിൻറെ ഗ്രൗണ്ട് ലെവല്‍ മാപ്പിംഗും ഇതോടൊപ്പം നടത്തുന്നു എന്നാണ് സംശയം. കൊട്ടിയൂർ വെസ്റ്റ് ഫോറസ്റ്റിന്‍റെ പരിധിയിലെ പ്രദേശം. പക്ഷേ വനംവകുപ്പിന്‍റെ മണത്തണ സെക്ഷനിലെ ഉദ്യോഗസ്ഥർക്കു പോലും സർവേയെകുറിച്ചറിയില്ല എന്നതും ദുരൂഹത വർധിപ്പിക്കുകയാണെന്ന് മണ്ഡലം പ്രസിഡന്‍റ് സന്തോഷ് മണ്ണാർകുളം, കെപിസിസി സെക്രട്ടറി ലിസി ജോസഫ് എന്നിവർ പറഞ്ഞു.പത്രസമ്മേളനത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വില്‍സണ്‍ കൊച്ചുപുരയില്‍, ജോബി പാണ്ടൻ ചേരി എന്നിവരും പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group