ഇരിട്ടി: സംസ്ഥാനതിർത്തിയിലെ കൂട്ടുപുഴയില്‍ പോലീസ് സേനക്ക് പുതിയ എയ്ഡ് പോസ്റ്റ് കെട്ടിടം രണ്ട് മാസത്തിനുള്ളില്‍ യാഥാർഥ്യമാകും.
എയിഡ്‌പോസ്റ്റിന്‍റെ ശിലാസ്ഥാപനം സണ്ണിജോസഫ് എംഎല്‍എ നിർവഹിച്ചു. ഇരിട്ടി എഎസ്പി യോഗേഷ് മന്ദയ്യ അധ്യക്ഷത വഹിച്ചു. അതിർത്തിയില്‍ പരിശോധന കൂടുതല്‍ ശക്തമാക്കി നിയമ വാഴ്ച്ച ഉറപ്പാക്കും. പൗരാവകാശം സംരക്ഷിച്ചുക്കൊണ്ട് എല്ലാ നിയമലംഘനങ്ങളും കണ്ടെത്തും. 24 മണിക്കൂറും പോലീസിന്‍റെ സേവനം ഉറപ്പു വരുത്തും. കൂട്ടുപുഴ പഴയപാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് അടക്കം പരിഗണിക്കമെന്നും എഎസ്പി യോഗേഷ് മന്ദയ്യ പറഞ്ഞു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡന്‍റ് പി. രജനി, നാർക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി. രമേശൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് അംഗം മേരി റെജി, വാർഡ് അംഗം അനില്‍ എം. കൃഷ്ണൻ, കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറല്‍ സെക്രട്ടറി കെ. പ്രിയേഷ്, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.പി. അനീഷ്, ഇരിട്ടി സി.ഐ കെ.ജെ. ബിനോയി എന്നിവർ പ്രസംഗിച്ചു.
إرسال تعليق