2000 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ അവസരം. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഓഫീസിൽ ഹാജരായോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരമോ ജനുവരി 31ന് മുമ്പാകെ റദ്ദായ രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്. കാർഡിൽ 10/99 മുതൽ 08/2023 എന്ന് രേഖപ്പെടുത്തിയവർക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് എംപ്ലോയ്‌മെൻറ് ഓഫീസർ അറിയിച്ചു.
എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം.
News@Iritty
0
إرسال تعليق