റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം.കണ്ണൂർ പാനൂർ കണ്ണൻകോട് സ്വദേശി ബദറുദ്ദീൻ പുത്തൻപുരയിൽ (39) ആണ് മരിച്ചത്. സർവിസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഷാർജ നാഷനൽ പെയിൻറിനുസമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം.20 വർഷമായി പ്രവാസിയാണ്. അജ്മാനിൽ സെയിൽസ് വിഭാഗത്തിലായിരുന്നു ജോലി. പിതാവ്: പരേതനായ ഉസ്മാൻ. മാതാവ് ബീഫാത്തു. ഭാര്യ: സുനീറ. മക്കൾ: സബാ ഷഹലിൻ, സംറ ഷഹലിൻ, മുഹമ്മദ് റയാൻ ബദർ.
إرسال تعليق