പത്തനംതിട്ട: പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടിൽ മരിച്ചയാൾ തിരിച്ചു വന്ന സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പൊലീസ്. ആദിവാസി ആയ രാമൻ ബാബുവാണെന്ന് കരുതിയാണ് വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം സംസ്കാരം നടത്തിയത്. എന്നാൽ രാമൻ ബാബുവിനെ ഇന്നലെ കോന്നി കൊക്കാത്തോട്ടിൽ നിന്ന് ജീവനോടെ കണ്ടെത്തിയിരുന്നു. ഡിസംബർ 30 നാണ് നിലയ്ക്കലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
അതേസമയം, അടക്കം ചെയ്തയാൾ ആരാണെന്ന് അറിയാൻ പൊലീസ് സമഗ്ര അന്വേഷണം നടത്താനൊരുങ്ങുകയാണ്. അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തേണ്ടി വരും. അതിനിടെ, തിരിച്ചുവന്ന രാമൻ ബാബുവിന്റേയും കുടുംബത്തിന്റേയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. മക്കൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മൃതദേഹം വിട്ടുകൊടുത്തതെന്നാണ് സംഭവത്തിലെ പൊലീസിന്റെ വിശദീകരണം. മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
നിലക്കൽ മഞ്ഞത്തോട് മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ചാണ് അജ്ഞാത മൃതദേഹം അടക്കം ചെയ്തത്. ശബരിമല തീർഥാടന പാതയിൽ ഇലവുങ്കലിനും നിലയ്ക്കലിനും മധ്യേ റോഡിനോടു ചേർന്ന് വയോധികന്റെ മൃതദേഹം പരുക്കുകളോടെ ഉറുമ്പ് അരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്തെ ആദിവാസി ഊരിൽ ഉള്ള രാമൻ ബാബുവാണെന്ന് സംശയം വരുകയും കുടുംബം എത്തി പരിശോധിക്കുകയും ആയിരുന്നു. രാമൻ അലഞ്ഞു തിരിയുന്ന സ്വഭാവവും ഓര്‍മക്കുറവുമുണ്ട്. പോയാൽ നിരവധി ദിവസങ്ങൾക്ക് ശേഷം തിരികെ എത്തുന്ന സ്വഭാവവുമുണ്ട്. മൃതദേഹത്തോട് വലിയ സാമ്യവും വസ്ത്രങ്ങളും സാമ്യം തോന്നുകയും ചെയ്തു. തുടർന്നാണ് രാമനാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് മഞ്ഞത്തോട് വീടിന് സമീപം അടക്കം ചെയ്യുകയായിരുന്നു
إرسال تعليق