തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ അധിക സീറ്റിന് ലീഗിന് അർഹതയുണ്ടെന്ന അവകാശവാദമുന്നയിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫിൽ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗും സമസ്തയും ഒന്നിച്ചു പോകുന്ന പ്രസ്ഥാനമാണ്. ഉഭയകക്ഷി ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സമയമാകുമ്പോൾ ലീഗ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ്സിന്റെ നിലപാട് സ്വാഗതാർഹം എന്നും സാദിഖ് അലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാണിച്ചു. രാമക്ഷേത്രത്തിന് ആരും എതിരല്ലെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ടീയമാക്കുന്നതിനെയാണ് എതിർക്കുന്നത് അദ്ദേഹം പറഞ്ഞു. ആ നിലപാട് പറഞ്ഞ് കോൺഗ്രസ്സ് വിട്ടുനിൽക്കുന്നത് സ്വാഗതാർഹമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.
إرسال تعليق