മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ വേട്ട. ദോഹയിൽ നിന്ന് എത്തിയ വടകര വില്യാപ്പള്ളി സ്വദേശി ഷക്കീറിൽ (28) നിന്നുമാണ് 63 ലക്ഷം രൂപ വില വരുന്ന 999 ഗ്രാം സ്വർണം പിടികൂടിയത്.
ഇന്നലെ രാവിലെ ദോഹയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിലെത്തിയ ഷക്കീർ 1085 ഗ്രാം സ്വർണ മിശ്രിതം നാലു ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.
സ്വർണ മിശ്രിതത്തിൽ നിന്നുമാണ് 999 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.കെ. ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഇൻസ്പെക്ടർ രാജൻ റായി, ഹെഡ് ഹവിൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി. സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി സ്വർണം കണ്ടെടുത്തത്.
إرسال تعليق