Join News @ Iritty Whats App Group

മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്, തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകണം


എരണാകുളം: മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. മസാല ബോണ്ട് കേസിൽ ഈ മാസം 22ന് ഹാജരാകണം.കൊച്ചി ഓഫീസിലാണ് രാവിലെ 11 മണിക്ക് ഹാജരാകേണ്ടത്.നേരത്തെ ഐസക്കിന് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല..കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേ ഷണം തുടങ്ങിയത്.അന്വേഷണത്തിന്‍റെ ഭാ​ഗമായി തോമസ് ഐസക്കിന് മുമ്പും നോട്ടീസ് നൽകിയെങ്കിലും ഇത് സംബന്ധിച്ച നിയമപോരാട്ടം ഹൈക്കോടതിയിൽ എത്തിയിരുന്നു,മുൻ നോട്ടീസ് പിൻവലിക്കുമെന്നും പുതിയ നോട്ടീസ് നൽകുമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇതനുസരിച്ച് ജനുവരി 12ന് നോട്ടീസ് നൽകിയിരുന്നെങ്കിലും തിരക്ക് മൂലം ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുംഅതിനെ നിയമപരമായി നേരിടുപമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിനിടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group