ആംബുലന്‍സുകളുടെ ദുരുപയോഗത്തിന് തടയിടാന്‍ കര്‍ശന നടപടികളിലേക്ക് കടന്ന് എംവിഡി. ' ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്' പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ജനുവരി 10 മുതലാണ് നടപ്പിലാക്കുക. നേരത്തെ മുതല്‍ തന്നെ സംസ്ഥാനത്ത് ആംബുലന്‍സുകള്‍ മറ്റ് പല കാര്യങ്ങള്‍ക്കും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപകമായ പരിശോധനയിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കുന്നത്. ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ ചുമതലയേറ്റത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.
രോഗികളുമായി പോകേണ്ട ആംബുലന്‍സ് മറ്റ് പല കാര്യങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യാപകമായ രീതിയില്‍ പരാതികളുണ്ട്.വേണ്ടത്ര സൗകര്യം ആംബുലന്‍സില്‍ ഇല്ലാത്തതും എം വി ഡി പരിശോധിക്കും. മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത് നിയമലംഘനം കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ്.
إرسال تعليق