തിരുവനന്തപുരം; കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ് ഐ. കാസര്‍കോട് മുതല്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ വരെ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം കാസര്‍കോട് നിന്ന് ആദ്യ കണ്ണിയായത്. എം മുകുന്ദനും ഡിവൈ എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സലും കണ്ണൂര്‍ ജില്ലയിലെ അവസാന കണ്ണികളായി.
യുവ എഴുത്തുക്കാരന്‍ വിമീഷ് മണിയൂരും ഡിവൈഎഫ്‌ഐ നേതാവ് ടി പി ബിനീഷുമാണ് കോഴിക്കോട് ജില്ലയിലെ ആദ്യ കണ്ണികളായത്. ഡിവൈഎഫ് ഐ മനുഷ്യച്ചങ്ങല തീര്‍ത്തത് നീണ്ട് മൂപ്പതോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 651 കിലോമീറ്റര്‍ ദൂരത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. ജനങ്ങള്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് നിരത്തുകളിലിറങ്ങിയത്.അഞ്ച് മണിക്കായിരുന്നു മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞ ചൊല്ലി. സ്ത്രീക്കളും കുട്ടികളുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് ചങ്ങലയുടെ ഭാഗമായി തീര്‍ന്നത്. മുഖ്യമന്ത്രിയുടെ കുടുംബവും മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
പ്രൊഫ. എം കെ സാനു, കവി സച്ചിദാനന്ദന്‍, സംവിധായകന്‍ ആഷിക് അബു തുടങ്ങി സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചങ്ങലയുടെ ഭാഗമായി. കോഴിക്കോട്ടെ ചങ്ങലയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളും അണിനിരന്നു. സിപിഐഎം നേതാവ് അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് മനുഷ്യച്ചങ്ങലയില്‍ പങ്കാളിയായി.കേരളത്തോടുള്ള അവഗണ എന്നാല്‍ കേരളത്തിലെ ജനങ്ങളോടുള്ള അവഗണനയെന്ന് സമരത്തില്‍ പങ്കെടുത്ത് എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
إرسال تعليق