ഇരിട്ടി: പട്ടാരം വിമലഗിരി കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ നാളെ സമാപിക്കും. രാവിലെ 9.30 ന് ആഘോഷമായ കൃതജ്ഞതാബലിക്ക് ആര്‍ച്ച്‌ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.
11 ന് ധ്യാന കേന്ദ്രം സ്ഥാപകനായ ആര്‍മണ്ടച്ചന്‍റെ കബറിടത്തിങ്കല്‍ അനുസ്മരണ പ്രാര്‍ഥനകള്‍. തുടര്‍ന്ന് 11.30 നു ജൂബിലി സമാപന സമ്മേളനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കപ്പൂച്ചിൻ സഭയുടെ കണ്ണൂര്‍ പാവനാത്മ പ്രോവിൻസിന്‍റെ പ്രൊവിൻഷ്യാള്‍ ഫാ. തോമസ് കരിങ്ങടയില്‍ അധ്യക്ഷത വഹിക്കും. മാര്‍ ജോര്‍ജ് ഞറളക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. വര്‍ഷങ്ങളായി ഭരണങ്ങാനം അസീസി ധ്യാന കേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തിരുന്ന ആര്‍മണ്ടച്ചൻ 1996 ലാണ് ഇരിട്ടി പുഴയോരത്തെ പട്ടാരംകുന്നില്‍ ധ്യാനകേന്ദ്രം സ്ഥാപിക്കുന്നത്. 2001 ജനുവരി 12 ന് കാൻസര്‍ രോഗത്തെത്തുടര്‍ന്ന് അദ്ദേഹം മരിച്ചു. വിശുദ്ധ ജീവിതത്തിനുടമയായിരുന്ന ആര്‍മണ്ടച്ചന്‍റെ കബറിടത്തിലേക്ക് മരണശേഷം യാചനകളും പ്രാര്‍ഥനകളുമായി ആയിരങ്ങള്‍ എത്താൻ തുടങ്ങി.
ഈ പുണ്യപിതാവിന്‍റെ 23-ാം ചരമവാര്‍ഷികാചരണവും ജൂബിലിയാഘോഷ സമാപനവുമാണ് നാളെ നടക്കുന്നത്. ആര്‍മണ്ടച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണ നടപടികള്‍ പുരോഗമിച്ചുവരുന്നു. 25 വര്‍ഷം തുടര്‍ച്ചയായി ഇവിടെ ശുശ്രൂഷ ചെയ്ത പ്രേഷിതരെ ആദരിക്കും. ജൂബിലി സ്മരണികയുടെ പ്രകാശനവും നടക്കും. ഉച്ചയ്ക്ക് ഒന്നിന് സ്നേഹവിരുന്നോടെ പരിപാടികള്‍ അവസാനിക്കും.
إرسال تعليق