ദോഹ: കണ്ണൂര്‍ വാരം സ്വദേശി മുനവില്‍ മൻസിലില്‍ ഷമീര്‍ (46) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. അബു ഈസ മാര്‍ക്കറ്റിങ് കമ്ബനിയിലെ ജീവനക്കാരനായിരുന്നു.
പരേതനായ മുസ്തഫ കൈതപ്പുറം ആണ് പിതാവ്. മാതാവ് സൈനബ. ഭാര്യ ഹഫീസ അസീസ്. മക്കള്‍: മുഹമ്മദ് ഹംദാൻ, ഫാത്തിമ ഹനാൻ, മുഹമ്മദ് ഹസിം.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോടേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
إرسال تعليق