Join News @ Iritty Whats App Group

പ്രണയപ്പകയില്‍ ആക്രമണം: മൂന്നുപേര്‍ക്ക് കുത്തേറ്റു; യുവാവ് പിടിയില്‍


യ്യന്നൂർ: കാമുകിയെ തേടിയെത്തിയ യുവാവിന്‍റെ ആക്രമണത്തില്‍ മൂന്നു പേർക്കു കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം ബങ്കളത്തെ റബനീഷിനെ (20) പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 9.45ഓടെ പിലാത്തറയ്ക്കടുത്തായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് മൂന്നു പേരെ കത്തികൊണ്ട് കുത്തുകയായിരുന്നു. പിലാത്തറയ്ക്കടുത്ത് താമസിക്കുന്ന മധു (47), ബന്ധു സജിത് (34), സജിത്തിന്‍റെ ഭാര്യയായ പത്തൊന്പതുകാരി എന്നിവർക്കാണു കുത്തേറ്റത്. 

പരിക്കേറ്റ ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നു മാസം മുമ്ബായിരുന്നു സജിത്തിന്‍റെ വിവാഹം. ഇയാള്‍ വിവാഹം ചെയ്ത യുവതിയുമായി റബനീഷ് പ്രണയത്തിലായിരുന്നുവെന്നാണു പോലീസ് പറയുന്നത്. ഇന്നലെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് സജിത്തിന്‍റെ ഭാര്യയെ കാണാനുള്ള ശ്രമം നടത്തിയപ്പോള്‍ വീട്ടുകാർ തടഞ്ഞതോടെയാണ് കൈയിലുണ്ടായിരുന്ന കത്തികൊണ്ടു വീട്ടുകാരെ ആക്രമിച്ചത്. കുത്തേറ്റ മധുവിന്‍റെ കൈ ഞരമ്ബ് മുറിഞ്ഞു. ഇയാളെ സർജറിക്കു വിധേയനാക്കി. ആക്രമണം നടത്തിയ യുവാവിനെ ചോദ്യംചെയ്തുവരികയാണ്

Post a Comment

أحدث أقدم
Join Our Whats App Group