പത്തനംതിട്ട: പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി എത്തിയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്നുരാവിലെയാണ് സംഭവം. പാര്‍ക്കിംഗ് യാര്‍ഡില്‍ നിന്നും സ്റ്റാര്‍ട്ടാക്കിയ ഉടന്‍ ബസിന് തീപിടിക്കുകയായിരുന്നു.
സ്വാമിമാർ കയറുന്നതിനു മുന്പായതിനാല് ആളപായമില്ല. ഉടനടി അഗ്നിരക്ഷസേന സ്ഥലത്തെത്തി തീയണച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
إرسال تعليق