Join News @ Iritty Whats App Group

കേന്ദ്രവിഹിതമുള്ള ലൈഫ് മിഷന്‍ വീടുകളില്‍ ലോഗോ വയ്ക്കണം; നിര്‍ദേശം തള്ളി കേരളം; ഇനി പണംതരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തുവെന്ന് മുഖ്യമന്ത്രി


ലൈഫ് ഭവനപദ്ധതി മുടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രവിഹിതം ഉള്‍പ്പെടുത്തുന്നതുകൊണ്ട് അവരുടെ ലോഗോ ലൈഫ് മിഷന്‍ വീടുകള്‍ക്കുമുന്നില്‍ വയ്ക്കണമെന്നാണ് നിര്‍ദേശം. ചിലരുടെ ചിത്രം വയ്ക്കണമെന്നും പറയുന്നു. നാലരലക്ഷം ഭവനങ്ങള്‍ നല്‍കിയ ലൈഫ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 16,000 കോടി രൂപയാണ് മുടക്കിയത്.

കേന്ദ്രവിഹിതം 1370 കോടിമാത്രം. ഇത്രയും തുകമാത്രം മുടക്കിയവരുടെ ലോഗോയും ചിത്രങ്ങളും വയ്ക്കണമെന്ന നിര്‍ദേശത്തോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിച്ചു. ‘ഇത് നിങ്ങളുടെ വീടല്ല, ദാനംകിട്ടിയതാണ്’ എന്ന് ഓര്‍മിപ്പിക്കുന്ന രീതിയോട് യോജിപ്പില്ല.

ഇനി പദ്ധതിയുമായി സഹകരിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്രം സഹകരിക്കാതിരുന്നാലും പദ്ധതി ഉപേക്ഷിക്കില്ല. ലൈഫ് മിഷന്‍ ആരംഭിക്കുമ്പോള്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരുമായും ആലോചിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയും വിവിധ വകുപ്പുകളുടെ ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങളും ഒന്നിച്ച് സമാഹരിച്ച് ഒരു പദ്ധതിയുടെ ഭാഗമാക്കി നടപ്പാക്കാനാണ് ശ്രമിച്ചത്.

ഗ്രാമത്തില്‍ വീടുനിര്‍മിക്കാന്‍ 75,000 രൂപവരെയും നഗരത്തില്‍ ഒന്നരലക്ഷം രൂപവരെയുമാണ് കേന്ദ്രം നല്‍കുന്നത്. ഇതുകൊണ്ട് താമസയോഗ്യമായ വീട് നിര്‍മിക്കാനാകില്ല. ആ പണവും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് നാലുലക്ഷമാക്കിയാണ് വീട് അനുവദിക്കുന്നത്. ഇതെല്ലാം മറച്ചുവച്ച്, എല്ലാം തങ്ങളുടെ വകയാണെന്ന് പ്രചരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group