ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സപ്തദിന ക്യാംപിനോടനുബന്ധിച്ച് ഇരിട്ടി ടേയ്ക്ക് എ ബ്രേക്കിനോട് ചേർന്ന് നിര്‍മിച്ച സ്‌നേഹാരാമം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, ഹരിത കേരള മിhൻ കോഓർഡിനേറ്റർ ജയപ്രകാശ് പന്തക്ക', എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.സിബി, അധ്യാപകരായ കെ.ബെൻസി രാജ്, മേഘ്നറാം, നഗരസഭ ഹെൽത്ത് സൂപ്പർവൈസർകെ.വി.രാജീവൻ എന്നിവർ സംസാരിച്ചു
إرسال تعليق