കോളയാട്: കോളയാട് താഴെ ടൗണില്‍ കടയ്ക്കകത്ത് രാജവെന്പാലയെ കണ്ടെത്തി. പൊനോൻ സജീഷിന്‍റെ ഉടമസ്ഥതയിലുള്ള പഴ വര്‍ഗ വില്പനശാലയിലാണ് നാലു മീറ്ററോളം നീളമുള്ള രാജവെന്പാലയെ കണ്ടെത്തിയത്.
തണ്ണിമത്തൻ അടുക്കി വച്ചതിനു സമീപം അനക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് പാന്പിനെ കണ്ടത്. വനം വകുപ്പധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ റസ്ക്യു ടീം അംഗങ്ങളായ ബിജിലേഷ് തലശേരിയും സിജിൻ അഞ്ചരക്കണ്ടിയും പാന്പിനെ പിടികൂടി. ഇതിനെ പിന്നീട് ഉള്‍വനത്തിലേക്ക് വിട്ടു.
കോളയാട് താഴെ ടൗണില്‍ കടയ്ക്കകത്ത് രാജവെന്പാലയെ കണ്ടെത്തി
News@Iritty
0
إرسال تعليق