വയനാട് : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം . കല്‍പ്പറ്റയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തോല്‍പ്പെട്ടി നിരക്കല്ലില്‍ കാപ്പിത്തോട്ടത്തിലാണ് സംഭവം. പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണന്‍ (55) ആണ് മരിച്ചത്.
തോട്ടത്തിന്റെ കാവല്‍ക്കാരനായി ജോലി നോക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. എസ്റ്റേ റ്റിന്റെ 500 മീറ്റര്‍ മാറി വനപ്രദേശമാണ്.
സ്ഥലത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്. ഏത് സമയത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടയതെന്ന വ്യക്തമല്ലെന്ന് വനം വകുപ്പ് അറിയിച്ചു.
إرسال تعليق