യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിൽ പ്രതിഷേധിച്ച് ഷാഫി പറന്പിൽ എംഎൽഎ. രാഹുലിന്റെ വീട്ടിൽ ചെന്ന് പോലീസ് ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്നും രാഷ്ട്രീയമായി തന്നെ അതിനെ ചോദ്യം ചെയ്യുമെന്നും ഷാഫി പറന്പിൽ. അറസ്റ്റ് ചെയ്യാൻ വന്നവരെയും പറഞ്ഞയച്ച വിജയനേയും ഭയപ്പെടുന്നില്ല കാരണം അയാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ്, പേര് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് ഷാഫി പറന്പിൽ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
അറസ്റ്റ് ചെയ്യാൻ വന്നവരെയും പറഞ്ഞയച്ച വിജയനേയും ഭയപ്പെടുന്നില്ല,കാരണം അയാൾ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റാണ്, പേര് രാഹുൽ മാങ്കൂട്ടത്തിൽ. വീട് വളഞ്ഞ് നാടകം കാണിക്കാൻ അവൻ തീവ്രവാദിയോ കൊലപാതക കേസിലെ പ്രതിയോ ഒന്നുമല്ലല്ലോ.
ആർഷോ മോഡൽ ഓമനിക്കൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പോലീസ് ഇവിടെ രാഹുലിന്റെ വീട്ടിൽ ചെന്ന് ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം അയാൾ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഇന്നലെ കൊല്ലത്ത് ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് വീട്ടിലെത്തി കാണിച്ച ഈ നാടകം രാഷ്ട്രീയമായി തന്നെ ചോദ്യം ചെയ്യും.
إرسال تعليق