കണ്ണൂര്‍ : കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ഒരു തടവുകാരന് തലയ്ക്ക് പരിക്കേറ്റു. ജയിലിലെ പതിനൊന്നാം ബ്ലോക്കിനടുത്ത് ഉച്ചക്ക് ശേഷമാണ് തടവുകാർ തമ്മിൽ തല്ലിയത്. ആക്രമണത്തിൽ മോഷണക്കേസ് പ്രതി നൗഫലിന് പരിക്കേറ്റിട്ടുണ്ട്.
ഇയാൾ കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാപ്പ തടവുകാരൻ അശ്വിൻ ആക്രമിച്ചെന്നാണ് നൗഫലിൻറ് പരാതി. അതേസമയം, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
إرسال تعليق