പേരാവൂർ : അഖിലഭാരതീയ പൂർവ സൈനിക പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നായക് അനിൽകുമാറിന്റെ ഇരുപത്തി ഏഴാമത് സ്മൃതിദിനത്തിൽ അദ്ദേഹത്തിൻറെ മുരിങ്ങോടിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. 1997 ൽ ബാരാമുള്ളയിൽ വെച്ചുണ്ടായ ഗ്രനേഡ് അക്രമണത്തിൽ ആണ് അനിൽകുമാർ വീരമൃത്യു വരിക്കുന്നത്. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം കമാൻഡിങ് ഓഫീസർ കേണൽ നവീൻ ഡി ബെൻജിത്ത് ഉദ്‌ഘാടനം ചെയ്തു. റിട്ട. ലെഫ്റ്റന്റ് കേണൽ കെ. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. എ ബി ബി എസ് എസ് പി സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആർ. രാജൻ അനുസ്മരണ ഭാഷണം നടത്തി. നായക് അനിൽകുമാറിന്റെ ഭാര്യ ടി.പി. അനിത, മുതിർന്ന പൂർവ സൈനികർ എന്നിവരെ വേദിയിൽ ആദരിച്ചു. മുരളീധര ഗോപാൽ, സുബേദാർ വിനോദ് എളയാവൂർ, എം.വി. രാജൻ, അഖിൽ കരുൺ എന്നിവർ സംസാരിച്ചു. പൂർവ സൈനിക പരിഷത്ത് ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ചീയഞ്ചേരി സ്വാഗതവും , റിട്ട. കേണൽ സാവിത്രിയമ്മ കേശവൻ നന്ദിയും പറഞ്ഞു.
നായക് അനിൽകുമാർ ഇരുപത്തി ഏഴാം സ്മൃതിദിനം; പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി
News@Iritty
0
إرسال تعليق