ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കിനി ബിരിയാണിയും നൽകും. പഞ്ചായത്തിലെ17 അങ്കണവാടികളിലും ആഴ്ച്ചയിൽ രണ്ട് ദിവസം മുട്ട ബിരിയാണിയാണ് നൽകുക. ഇതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കാവുമ്പടി അങ്കണവാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി കെ രതീഷ് അധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജീദ സാദിഖ്,സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ. വി. ആശ, വി. വിമല, പഞ്ചായത്ത് അംഗങ്ങളായ എൻ. മനോജ്, രമണി മിന്നി, സി. നസീമ, എം. അക്ഷയ, കെ. കുമാരൻ, ഐ സി ഡി എസ് സുപ്പർവൈസർ അരുൺ, ദേവിക, അങ്കണവാടി വെൽഫെയർ കമ്മറ്റി അംഗങ്ങളായ കെ. വി. അലി, എ. പി. കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു,
17 അങ്കണവാടികളിലെ 365 കുട്ടികൾക്കാണ് ആഴ്ച്ചയിൽ രണ്ട് ദിവസം മുട്ട ബിരിയാണി നൽകുന്നത്. അടുത്ത ഘട്ടത്തിൽ എല്ലാ അങ്കണവാടികളിലും പ്രഭാത ഭക്ഷണം ഇഡ്ഡലിയും സാമ്പാറും നൽകുന്നതിനായി ഇഡ്ഡലി പാത്രവും കുക്കറും നൽകുന്നതിനായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത് .
إرسال تعليق