ചെന്നൈ : തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും സിമന്റുമായി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, സുബ്രഹ്മണ്യൻ, മനോജ്, മനോഹരൻ, മുതിരാജ് എന്നിവരാണ് മരിച്ചത്. രാവിലെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരും സുഹൃത്തുക്കളാണ്. പൂർണമായും തകർന്ന കാർ ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തിരുനെൽവേലി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്
വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ തെങ്കാശിയിൽ അപകടത്തിൽപ്പെട്ടു, ആറ് പേർക്ക് ദാരുണാന്ത്യം
News@Iritty
0
إرسال تعليق