കണ്ണൂര്‍: റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി കോ -ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ കര്‍ഷകരുടെ പ്രതിഷേധമിരമ്ബി.
ഇന്നലെ രാവിലെ പഴയ ബസ്റ്റാന്‍ഡില്‍ നിന്ന് പ്രകടനമായാണ് കര്‍ഷകര്‍ കളക്ടറേറ്റിലെത്തിയത്. ആയിരത്തിലധികം കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ആര്‍പിഎസ് ചെയര്‍മാന്‍ സാജു ആന്‍റണി അധ്യക്ഷത വഹിച്ചു. റബറിന്‍റെ താങ്ങുവില 250 രൂപയാക്കുക, സെര്‍വര്‍ തകരാര്‍ പരിഹരിച്ച് കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, റബറിനെ വാണിജ്യവിളയായി നിലനിര്‍ത്തുന്ന കേന്ദ്ര നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
കെ.വി. രാമകൃഷ്ണൻ, ജോര്‍ജ് ജോസഫ് വാതപ്പള്ളി, ആന്‍റണി വേങ്ങപ്പള്ളി, പി.കെ. കുര്യാക്കോസ്, ജോസഫ് നമ്ബുടാകം, ഐ.വി. ഗോവിന്ദന്‍, പി.പി. ഗംഗാധരൻ എന്നിവര്‍ പ്രസംഗിച്ചു
إرسال تعليق