മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് വധഭീഷണി. ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പാര്‍ട്ടിനേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ വീല്‍ ചെയറില്‍ പോകേണ്ടി വരുമെന്നും ഇനി പുറത്തിറങ്ങാന്‍ ആകില്ലെന്നുമാണ് സന്ദേശം. മുഈനലി തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളിലും പ്രശ്‌നം ഉണ്ടാക്കുമെന്നും ഭീഷണിയിലുണ്ട്.
ഭീഷണിപ്പെടുത്തി വിളിച്ചത് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് എന്ന ആളാണെന്ന് സംശയിക്കുന്നതായി തങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ തങ്ങള്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കി.
സമസ്ത വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമര്‍ശത്തിനെതിരേ മുഈനലി തങ്ങള്‍ പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിന് മറുപടിയായി ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകള്‍ മാത്രമാണെന്നും മറുപടി പറഞ്ഞിരുന്നു.
നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരേ സംസാരിച്ചെന്ന പേരില്‍ ലീഗ് ഹൗസില്‍ വെച്ച് മുഈനലി തങ്ങള്‍ക്കെതിരേ റാഫി പരസ്യമായി പ്രതിഷേധിച്ചിരുന്നു.
إرسال تعليق