ശബരിമല; പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനസായൂജ്യമേകി മകരജ്യോതി ദര്‍ശനം. മകരവിളക്ക് ദര്‍ശനം നടത്തിയത്തിന്റെ സന്തോഷത്തിലും ആശ്വസത്തിലും ഭക്തര്‍ മലയിറങ്ങി തുടങ്ങി.
ഇന്ന് വൈകിട്ട് ആറരയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തി. ശ്രീകോവിലിന് മുന്നില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹവരും മേലശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയും ചേര്‍ന്നാണ് തിരുവാഭരണം സ്വീകരിച്ചത്.തുടര്‍ന്നായിരുന്നു അയ്പ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന.ഇതിന് പിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞത്.
എവിടെയും അയ്യപ്ഭക്തരുടെ വലിയ തിരക്കാണ് കാണാന്‍ സാധിച്ചത്. വ്യൂ പോയിന്റുകലാണ് ദര്‍ശനത്തിനായി സജ്ജമാക്കിയിരുന്നത്. പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലായി എട്ട് ഡി വൈ എസ് പി മാരുടെ നേതൃത്വത്തിലുള്ള 1400 പേരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്
إرسال تعليق