Join News @ Iritty Whats App Group

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടി; ടിക്കറ്റ് നിരക്കിനായി ഇരട്ടി തുക നല്‍കണം


രിപ്പൂരില്‍ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി. കണ്ണൂർ, നെടുമ്ബാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് പോകുന്നവരെക്കാള്‍ ഇരട്ടി തുക ടിക്കറ്റ് നിരക്കിനായി നല്‍കണം.

1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന തീർത്ഥാടകർ നല്‍കേണ്ടത്. കണ്ണൂർ, നെടുമ്ബാശ്ശേരി വിമാനത്താവളങ്ങള്‍ വഴി പോകുന്നവർക്ക് നിശ്ചയിച്ചിരിക്കുന്ന തുക 86,000 മാത്രമാണ്. കണ്ണൂർ, നെടുമ്ബാശ്ശേരി വഴി പോകുന്നവരെക്കാള്‍ 75,000 രൂപയോളം അധികം നല്‍കേണ്ട അവസ്ഥയാണ് ഇപ്പോള്‍. എയർ ഇന്ത്യയാണ് കരിപ്പൂരില്‍ നിന്ന് സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങള്‍ സർവ്വീസ് നടത്തുന്നതിനുളള നിയന്ത്രണമാണ് കരിപ്പൂരിലെ ഹാജ്ജിമാർക്ക് തിരിച്ചടിയായത്.

കേരളത്തില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്. 14,464 തീർത്ഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്. നിരക്ക് വർദ്ധനയ്‌ക്കെതിരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇടപെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മലപ്പുറം എംപിയും ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group