കീഴ്പള്ളി: കക്കുവ പുഴകടന്ന് ഫാമില്‍ നിന്നെത്തിയ കാട്ടാന കൃഷിയിടങ്ങളില്‍ വ്യാപക നാശം വിതച്ചു. കക്കുവയിലെ തരണിയില്‍ ബിബിൻ, വാഴപ്പള്ളിയില്‍ ജോസഫ് എന്നിവരുടെ പറമ്ബുകളിലാണ് കാട്ടാന നാശം വിതച്ചത്.
കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തില്‍ കയറിയ കാട്ടാന വാഴകളും തെങ്ങുകളും ചവിട്ടി നശിപ്പിച്ചു.ആനയുടെ ശല്യം രൂക്ഷമായതോടെ കക്കുവ മുതല്‍ പരിപ്പു തോട് ഭാഗം വരെ ജനകീയ കൂട്ടായ്മയില്‍ സോളാര്‍ തൂക്കുവേലി സ്ഥാപിച്ചതിന് ശേഷം ആനയുടെ ഉപദ്രവം കുറഞ്ഞിരുന്നു. ഇപ്പോള്‍ കക്കുവ പാലം മുതല്‍ വട്ടപ്പറമ്ബ് പുല്ലുമല വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതി തൂക്ക് വേലി ഇല്ലാത്ത ഭാഗത്തുകൂടിയാണ് ആന കൃഷിയിടത്തില്‍ പ്രവേശിക്കുന്നത്. അവശേഷിക്കുന്ന ഈ ഭാഗങ്ങളില്‍കൂടി സോളാര്‍ തൂക്ക് വേലി നിര്‍മിക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
إرسال تعليق