Join News @ Iritty Whats App Group

കേരളത്തിന് സാമ്പത്തിക വർഷാവസാനവും കടമെടുപ്പിൽ 5600 കോടി വെട്ടിക്കുറച്ച് ​കേന്ദ്രം


ഇതോടെ സര്‍ക്കാരിന് ക്ഷേമ പെന്‍ഷന്‍ വിതരണമടക്കമുള്ള വർഷാന്ത്യ ചെലവുകളിലും വലിയ പ്രതിസന്ധിയായിരിക്കും നേരിടേണ്ടിവരുക.


സംസ്ഥാനത്ത് സാമ്പത്തിക വർഷത്തിന്റെ അവസാനം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം അവസാനപാദ കടമെടുപ്പ് പരിധിയിൽ 5600 കോടി രൂപയോളമാണ് വെട്ടിക്കുറച്ചത്. ഇതോടെ സര്‍ക്കാരിന് ക്ഷേമ പെന്‍ഷന്‍ വിതരണമടക്കമുള്ള വർഷാന്ത്യ ചെലവുകളിലും വലിയ പ്രതിസന്ധിയായിരിക്കും നേരിടേണ്ടിവരുക.

കേന്ദ്രം സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതൽ ഡിസംബര്‍ വരെ മൂന്ന് പാദങ്ങളിലെ തുക ഒരുമിച്ചും, ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കടമെടുപ്പിന് അനുമതി നൽകുന്നത്. 45,689.61 കോടി ഈ വർഷം ആകെ കേരളത്തിന് കടമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ കണക്ക്. പൊതു വിപണിയിൽനിന്ന് ഡിസംബർ വരെ 23,852 കോടി രൂപ സമാഹരിക്കാൻ കേന്ദ്രത്തിന്റെ അനുമതിയും ലഭിച്ചിരുന്നു. കേരളം 7437.61 കോടിയാണ് അവസാന പാദത്തിൽ കേന്ദ്രത്തോടെ ആവശ്യപ്പെട്ടത്. എന്നാല്‍ 1838 കോടി മാത്രമാണ് ലഭിച്ചത്.

സംസ്ഥാനത്തിന്റെ കടപരിധിയിൽ പിഎഫും ട്രഷറി നിക്ഷേപങ്ങളും അടങ്ങുന്ന പബ്ലിക്ക് അക്കൗണ്ടിലെ പണം ഉള്‍പ്പെടുത്തിയതിനൊപ്പം മുന്‍ വര്‍ഷത്തെ കണക്ക് നോക്കി കടപരിധി നിശ്ചയിക്കുന്നതിന് പകരം മൂന്ന് വര്‍ഷത്തെ ശരാശരി കണക്കാക്കിയതുമാണ് തിരിച്ചടിയായത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് 5600 കോടിയുടെ അപ്രതീക്ഷിത കുറവ് കൂടി വന്നിരിക്കന്നതിനാല്‍ വന്‍ പ്രതിസന്ധിയാകും വര്‍ഷാവസാനത്തില്‍ സൃഷ്ടിക്കപ്പെടുക .

Post a Comment

أحدث أقدم
Join Our Whats App Group