കണ്ണൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂടുള്ള കണ്ണൂരില്‍ മിനിമം ചാര്‍ജില്‍ എസി ബസ് യാത്ര. കണ്ണൂര്‍ - കണ്ണാടിപറമ്ബ് റൂട്ടിലോടുന്ന സംഗീത് ബസാണ് ഇന്ത്യയിലെ തന്നെ ആദ്യ സോളാര്‍ എസി ബസ് സര്‍വീസ് ആരംഭിച്ച് കൈയ്യടി നേടിയിരിക്കുന്നത്.
28 രൂപയ്ക്ക് കണ്ണൂരിലേക്ക് എസി ബസ് യാത്ര ഈ റൂട്ടിലെ സ്ഥിര യാത്രക്കാരെയും അദ്ഭുതപ്പെടുത്തി.പിന്നാലെ സംഭവം അറിഞ്ഞ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ അഭിനന്ദനവും വന്നതോടെ ടോപ് ഗിയറിലാണ് സംഗീത് ബസ്.ദിവസവും അഞ്ച് ട്രിപ്പുകളാണ് കണ്ണൂരിലേക്ക് ബസിനുള്ളത്.നാട്ടിന്‍പുറത്ത് സര്‍വീസ് നടത്തുന്ന ബസിന് ആദ്യമായാണ് ഇത്തരം സംവിധാനമെത്തുന്നത്. ബസില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം വരുത്തിയതോടെ ചാര്‍ജില്‍ വര്‍ധനവുണ്ടാകുമെന്ന ആശങ്കയും വേണ്ട.
എസി സ്ഥാപിക്കാനുള്ള ചെലവിനുപുറമേ ഇതിന്‍റെ പ്രവര്‍ത്തനത്തിന് പണം ആവശ്യമില്ലാത്തതിനാല്‍ കൂടുതല്‍ തുക ഈടാക്കി സര്‍വീസ് നടത്തേണ്ടതില്ലെന്നാണ് ബസുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.കൂള്‍ വെല്‍ ടെക്നിക്കല്‍ ആന്‍ഡ് ഫെസിലിറ്റി മാനേജ്മെന്‍റ് എന്ന കമ്ബനിയാണ് ബസില്‍ സോളാര്‍ എസി സംവിധാനം ഒരുക്കിയത്
إرسال تعليق