എറണാകുളം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് എന്‍ഡിഎ കേരളത്തിൽ നടത്തുന്ന സംസ്ഥാന പദയാത്ര ഈ മാസം 27 ന് കാസർഗോഡ് നിന്ന് ആരംഭിക്കും.ഓരോ ലോക്സഭ മണ്ഡലത്തിലും 25000 പേർ പങ്കെടുക്കും.ജെ പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും.ആഴിമതിക്കാരെ ഇരുമ്പഴിക്കുള്ളിലാക്കിയ ചരിത്രാണ് എൻ ഡി എ സർക്കാരിനുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.അഴിമതിക്കാരെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇടത് - വലത് മുന്നണികൾ ഒത്തുകളിക്കുന്നു.മാസപ്പടി വിവാദത്തില്‍ കേന്ദ്ര എജൻസി അന്വേഷണം ഇല്ലാതാക്കാൻ കേരളത്തിലെ മുന്നണികൾ ശ്രമിക്കുന്നു.അന്വഷണം നടന്നാൽ രണ്ട് മുന്നണിയിലെയും നേതാക്കള്‍ നിയമത്തിന് മുന്നിൽ വരും.എൻ ഡി എ സർക്കാർ ആരെയും വ്യക്തിപരമായി ആക്രമിക്കുന്ന സർക്കാരല്ല.കിഫ്ബിയിൽ തോമസ് ഐസക് നടത്തിയത് നിയമ വിരുദ്ധമായ കാര്യങ്ങളാണ്.അന്വേഷണം നടത്തുമ്പോൾ ഇ ഡി ക്കെതിരെ തിരിയുന്നു.കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.അതിന്‍റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്‍റെ തലയിൽ ഇടാൻ ശ്രമിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി എന്‍ഡിഎ,സംസ്ഥാന പദയാത്രക്ക് ജനുവരി 27 ന് കാസർഗോഡ് തുടക്കം
News@Iritty
0
إرسال تعليق